മേപ്രാൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ (ഞായർ, ഫെബ്രു. 26 ന്) നടക്കും. ഉച്ചയ്ക്ക് 3 ന് ഷൈൻ സമ്മേളനത്തിൽ ബാല- കൗമാര സുവിശേഷകൻ കെ.സി.ജോബി ക്ലാസ്സ് നയിക്കും. 5.30ന് അവേക്ക് സുവിശേഷ സമ്മേളനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട വചനപ്രഘോഷണം നടത്തും. പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിക്കും. ജോയൽ പടവത്ത് സംഗീത ശുശ്രൂഷ നടത്തും.
(വാർത്ത : ജോജി ഐപ്പ് മാത്യൂസ്)
Post Views: 542