യു കെ : 17 – മത് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ & അയർലൻഡ് നാഷണൽ കോൺഫെറൻസ് നാളെ (മാർച്ച് 4 ന്) ആരംഭിക്കും. ചെൽട്ടൻഹാം ക്ളീവേ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന യോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുകെ – അയർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ കോൺഫറൻസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ഫിന്നി ജേക്കബ് (ശാരോൻ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൺ മേമന എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഹാരിസൺ മോസസ് യുവജന സെഷനിൽ സംസാരിക്കും.
‘പഴയ പ്രതാപം വീണ്ടെടുക്കുക’ എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ തീം. മാർച്ച് 5 ഞായറാഴ്ച പൊതു ആരാധനയോട് മീറ്റിംഗ് അവസാനിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൊയറിനൊപ്പം, ശാലോം ബീറ്റ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Post Views: 432