തിരുവനന്തപുരം : YPE തിരുവനന്തപുരം മേഖല യുവജന ക്യാമ്പ് ഏപ്രിൽ 20 – 22 വരെ കവടിയാർ സാൽവേഷൻ ആർമി റിട്രീറ്റ് സെന്ററിൽ നടക്കും. “Perfect conquerors in Christ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് കേരളം സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്), പാ. സ്കറിയ എബ്രഹാം (രക്ഷാധികാരി), പാ. ടി. എം. മാമ്മച്ചൻ (മേഖല ഡയറക്ടർ), പാ. സി. എം. വത്സലദാസ് (മേഖല ജോയിന്റ് ഡയറക്ടർ), പാ. ഈപ്പച്ചൻ തോമസ് (മേഖല കോഓർഡിനേറ്റർ), പാ. വർഗീസ് ജോൺ (കോഓർഡിനേറ്റർ), പാ. ഷൈൻ ദാനിയേൽ (ജോയിന്റ് കോർഡിനേറ്റർ), ജോസ് ജെറോം (സെക്രട്ടറി) എന്നനിവർ ക്യാമ്പിന് നേതൃത്വം നൽകും. പവർ കോൺഫറൻസ്, മിഷൻ ചലഞ്ച്, ബൈബിൾ സ്റ്റഡി, എക്സൽ മിനിസ്ട്രീസ്, കൗൺസിലിങ് സെഷൻ, VBS, സ്പോർട്സ് മിനിസ്ട്രി എന്നിവ ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +91 82816 72359, +91 70127 04342, +91 94952 43776