അണക്കര : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 13 – 16 വരെ അണക്കര ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി), പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി), പാസ്റ്റർ ജെൻസൻ ജോയ് (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജോയൽ പടവത്തിനോടൊപ്പം കുമളി സെന്റർ ക്വയർ ഗാനശ്രുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94473 45536, +91 94476 14149
Post Views: 954