മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ജനറൽ ക്യാമ്പ് ഏപ്രിൽ 6-8 വരെ മുളകുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. YPE സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. എ. ജെറാൾഡിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. ‘LIGHT ME UP’ ‘എന്നെ പ്രകാശിപ്പിക്കേണമേ’, (എഫെ : 5:14) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. പാസ്റ്റർമാരായ വൈ. റെജി, ഷിബു കെ. മാത്യു, സജി ജോർജ്, ജോ തോമസ്, അനീഷ് തോമസ്, ബിജു സി. എക്സ്. എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ അനിൽ അടൂർ, സാം ജോൺ, സിസ്. സജി ഉമ്മൻ മാത്യു എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് കൗൺസിലിംഗ്, ഡിസ്കഷൻ, മിഷൻ ചലഞ്ച്, കിഡ്സ് സെഷൻ, യൂത്ത് മോട്ടിവേഷൻ, ടാലന്റ് നൈറ്റ്, മ്യൂസിക് നൈറ്റ്, കാത്തിരിപ്പ് യോഗം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പാസ്റ്റർ മാത്യു ബേബി, റോഷൻ റോയ്, ജോസഫ് മറ്റത്കാല എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94002 71974, +91 94475 44999, +91 94952 71139