കൊല്ലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്ററിന്റെ 24 – മത് കൺവൻഷൻ ഏപ്രിൽ 13 മുതൽ 16 വരെ ചാത്തന്നൂർ കാരംകോട് ഐപിസി എബൻ ഏസർ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചാത്തന്നൂർ സെന്റർ ശുശ്രുഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്ററമാരായ അജി ഐസക്ക്, വി. പി. ഫിലിപ്പ്, ഡോ. ഫിലിപ്പ് പി. തോമസ്, റ്റി. ഇ. വർഗീസ്, ജോൺസൻ ദാനിയേൽ എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് സോദരി സമാജം മേഖല സമ്മേളനം, സണ്ടേസ്കൂൾ, പി. വൈ. പി. എ. വാർഷികം, സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ഉമ്മന്നൂർ താബോർ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
പാസ്റ്റർ തങ്കച്ചൻ ജോർജ് (സെന്റർ പ്രസിഡന്റ്), പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി (സെക്രട്ടറി), സി. കെ. അലക്സണ്ടർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കൺവൻഷൻ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
വാർത്ത : സാജൻ ഈശോ പ്ലാച്ചേരി (പബ്ലിസിറ്റി കൺവീനർ)