കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) കുവൈറ്റ് റീജിയനിലെ വിവിധ സഭകളിൽ പുതിയ ശുശ്രുഷകന്മാർ ചുമതലയേറ്റു. പാസ്റ്റർ വി. ടി. എബ്രഹാം ചർച്ച് ഓഫ് ഗോഡ് കുവൈറ്റിലും, പാസ്റ്റർ എബ്രഹാം സക്കറിയ കുവൈറ്റ് ചർച്ച് ഓഫ് ഗോഡിലും, പാസ്റ്റർ എബി ടി. ജോയി ചർച്ച് ഓഫ് ഗോഡ് അഹ്മദിയിലും ശുശ്രുഷകരായി എത്തിച്ചേർന്നു.
പാസ്റ്റർ വി. ടി. എബ്രഹാം (ചർച്ച് ഓഫ് ഗോഡ്, കുവൈറ്റ്)
ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് സെന്റർ ശുശ്രുഷകൻ, നോർത്ത് മലബാർ മേഖലാ ഡയറക്ടർ, പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരി പ്രിൻസിപ്പാൾ തുടങ്ങിയ ചുമതലകൾ പാസ്റ്റർ വി. ടി. എബ്രഹാം വഹിച്ചിട്ടുണ്ട്. കോട്ടയം ചിങ്ങവനം സ്വദേശിയായ പാസ്റ്റർ എബ്രഹാം, കോഴിക്കോട്, മൈലപ്രാ, പുതുപ്പള്ളി തുടങ്ങിയ സഭകളിൽ മുൻപ് ശുശ്രുഷിച്ചിട്ടുണ്ട്. ജോയ്സ് എബ്രഹാമാണ് ഭാര്യ. മക്കൾ : കെസിയ, സ്റ്റെഫിയ
ഫോൺ : +965 5010 6564
പാസ്റ്റർ എബ്രഹാം സക്കറിയ (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്)
കോട്ടയം വാകത്താനം സ്വദേശിയായ പാസ്റ്റർ എബ്രഹാം സക്കറിയ, YPE, സൺഡേ സ്കൂൾ ബോർഡ് മെമ്പർ, ഹോം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ, എറണാകുളം സൗത്ത് സെന്റർ ശുശ്രുഷക പദവികൾ വഹിച്ചിട്ടുണ്ട്. നിലംബൂർ, മുണ്ടക്കയം, പാമ്പാടി, കൊല്ലാട്, റാന്നി, കലൂർ തുടങ്ങിയ സഭകളിൽ മുൻപ് ശുശ്രുഷിച്ചിട്ടുണ്ട്. ഭാര്യ : ഷാറിൻ എബ്രഹാം; മക്കൾ : ഷെറോൺ, സാമുവേൽ
ഫോൺ : +965 9715 7635
പാസ്റ്റർ എബി ടി. ജോയി (ചർച്ച് ഓഫ് ഗോഡ്, അഹ്മദി)
മുളക്കുഴ കൗൺസിലിംഗ് ഡിപ്പാർട്മെന്റ് ഡയറക്ടറായി സേവനമനിഷ്ഠിച്ച പാസ്റ്റർ എബി, കല്ലട, മാറനാട് സഭകളിൽ മുൻപ് ശുശ്രുഷകനായിരുന്നു. പേർസി മാത്യുവാണ് ഭാര്യ. മക്കൾ : ദയ, അഭിഷേക്
ഫോൺ : +965 6567 9191