ഇന്ത്യാനാ / (പെൻസൽവേനിയ) : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് സർവ്വദേശീയ കണ്വൻഷൻ ഇന്ന് (ജൂലൈ 9 ന്) സമാപിക്കും. പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിൽ ജൂലൈ 5 ന് ആരംഭിച്ച സാർവ്വദേശീയ കണ്‍വന്‍ഷനിൽ സുവിശേഷ പ്രസംഗം, പൊതുയോഗം, വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ, ഉപവാസ പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ എന്നിവ നടന്നു. പാസ്റ്റർമാരായ ഐഡാവേ ലീ, കാർലാൻഡ് റൈറ്റ്, ഷാജി മംഗലത്ത്, ഗ്രെഗ് വിൽസൺ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു നേതൃത്വം നൽകി.
ഇന്ന് രാവിലെ 9 ന് യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്ട്രിയാല്, ഓട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
അമേരിക്കൻ ഐക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽസൺ കൺവൻഷന് നേതൃത്വം നൽകി.