‘സങ്കീർത്തന ധ്യാനം’ – 67

‘സങ്കീർത്തന ധ്യാനം’ – 67

പാ. കെ. സി. തോമസ്

‘ഇത് നിമിത്തം ഓരോ ഭക്തനും കണ്ടെത്താവുന്ന കാലത്ത് യഹോവയോട്‌ പ്രാർത്ഥിക്കും’, സങ്കീ : 32:6

ഇത് നിമിത്തം എന്ന് പറഞ്ഞാണ് ഈ പ്രസ്താവന ചെയ്തിരിക്കുന്നത്. മുകളിൽ ഉള്ള വാക്യങ്ങൾ ആണ് അതിന് മറുപടി. ബെത്‌ശെബയുമായുള്ള പാപത്തിന് ശേഷമുള്ള ദാവീദിന്റെ രണ്ടാമത്തെ അനുതാപ പ്രാർത്ഥനയാണ് ഇത്. ഇത് പോലെ ഒന്നാം അനുതാപ പ്രാർത്ഥന 51 -)o സങ്കീർത്തനം ആണ്. ഇത് ദാവീദിന്റെ ധ്യാനങ്ങളിൽ ഒന്നാമത്തേതാണ്. പാപം ചെയ്ത ശേഷം മിണ്ടാതെ ദാവീദ് നടന്ന ഒരു സമയമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ദൈവത്തോട് പാപങ്ങൾ ഏറ്റ് പറയാതെ നടന്നു. അപ്പോഴും കാലത്തും ഉച്ചയ്ക്കും വൈകിട്ടും ഉള്ള പ്രാർത്ഥന മുടക്കുകയോ, ആലയത്തിൽ പോകുന്നതും യാഗം കഴിക്കുന്നതും കുറച്ചില്ല. പരീശ ഭക്തിയിൽ കഴിഞ്ഞ സമയം ആയിരുന്നു. എന്നാൽ തന്റെ മനഃസാക്ഷി തന്നെ രാപ്പകൽ കുറ്റപ്പെടുത്തികൊണ്ടിരുന്നതിനാൽ ഉള്ളിൽ പൊങ്ങിക്കൊണ്ടിരുന്ന ഞ്ഞരക്കത്താൽ തന്റെ അസ്ഥികൾ ക്ഷയിച്ച് പോയി. രാവും പകലും ദൈവത്തിന്റെ കൈ തന്റെ മേൽ ഭാരമായിരുന്നു. തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല. അവയെ ഏറ്റ് പറഞ്ഞ് ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും. താൻ ലംഘനങ്ങളെ മറച്ച് നടന്നു. അവയെ ഏറ്റ് പറയാതെ നടന്നു. അത് കൊണ്ട് ദൈവത്തിന്റെ ശിക്ഷയുടെ കൈ ഭാരമായി കൊണ്ടിരുന്നു. തന്റെ മജ്ജ വേനൽ കാലത്തേ ഉഷ്ണത്താൽ എന്ന പോലെ വറ്റിപോയി. എന്നാൽ നാഥാൻ പ്രവാചകൻ തന്റെ പാപം തന്നെ ബോധ്യപ്പെടുത്തിയപ്പോൾ നാഥാൻ പ്രവാചകനെതിരെ പ്രതികരിക്കാൻ തുനിയാതെ തന്റെ ലംഘനങ്ങളെ യഹോവയോട്‌ ഏറ്റ് പറയും എന്ന് താൻ പറഞ്ഞു. അപ്പോൾ തന്നെ ദൈവം തന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചു. അനുതപിക്കുന്ന പാപിയോട് ക്ഷമിക്കാൻ ദൈവം സന്നദ്ധനാണ്. കാരണം ദൈവം ദീർഘക്ഷമയും, മഹാദയയും ഉള്ള ദൈവമാണ്. ദൈവം സ്നേഹവാനായതിനാൽ ദീർഘമായി ക്ഷമിക്കയും ദയ കാണിക്കുകയും ചെയ്യുന്നു. പരീശഭക്തിയിൽ ചില നാളുകൾ പാപം ചെയ്ത ശേഷം ജീവിച്ച ദാവീദ് മുടിയാണ് പുത്രനെപ്പോലെ പാപങ്ങൾ ഏറ്റ് പറഞ്ഞ് പിതാവിന്റെ അടുക്കൽ ചെന്നത് പോലെ ദാവീദും ദൈവമുന്പിൽ ചെന്നു.

മുടിയൻ പുത്രന് 4 അനുഭവങ്ങൾ ലഭിച്ചു.

1) അവന്റെ ലംഘനങ്ങൾ ക്ഷമിക്കപെട്ടു.

2) അവന്റെ പാപം മറച്ച് പിതാവ് സംസാരിച്ചു.

3) ക്ഷമിച്ച പാപങ്ങൾ പിതാവ് പിന്നെ ഒരിയ്ക്കലും ഓർത്തില്ല.

4) അവന്റെ ആത്മാവിൽ നിന്ന് കപടം നീക്കി.

ഈ അനുഭവങ്ങൾ ദാവീദിനും ഉണ്ടായി. ഇവിടെ ദാവീദ് തനിക്കുണ്ടായ അനുഭവം ഓർത്ത് എഴുതി, ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യൻ ഭാഗ്യവാൻ, യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കൈപ്പടം ഇല്ലാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. അനുതപിക്കുന്നവർക്ക് എല്ലാകാലവും ലഭിക്കുന്ന നാല് സ്രേഷ്ഠമായ അനുഭവങ്ങൾ ആണിത്. ഈ അനുഭവങ്ങൾ ലഭിക്കുന്നതിനാൽ ഓരോ ഭക്തനും തെറ്റുകൾ സംഭവിച്ചാൽ ഒട്ടും താമസിക്കാതെ ദൈവത്തോട് പ്രാർത്ഥിക്കാം. അത് കൊണ്ട് പാപിയുടെ മേൽ ഉള്ള ന്യായവിധിയുടെ വെള്ളം കവിഞ്ഞ് ചെല്ലുമ്പോൾ അവന്റെ പ്രാണനോളം എത്തി അവന് ദോഷം വരുത്തുകയില്ല. കാരണം അനുതപിച്ചു പാപിയെ ദൈവം മറയ്ക്കുന്നു. തന്റെ പരിശുദ്ധ രക്തത്തിൽ അവനെ മറയ്ക്കുന്നു. ദൈവം മറവിടമായിരിക്കുന്നു. ശിക്ഷ ഒന്നും ഏൽക്കാതെ ദൈവം അവനെ സൂക്ഷിക്കും. രക്ഷയുടെ ഉല്ലാസഘോഷം അവനെ ചുറ്റിക്കൊള്ളും. രക്ഷയുടെ ഉല്ലാസഘോഷം അവർക്ക് ഭദ്രത നൽകും.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

two × 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5707976
Total Visitors
error: Content is protected !!