വെണ്മണി : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’ ജനുവരി 4 – 7 വരെ കൊഴുവല്ലൂർ പോസ്റ്റ് ഓഫീസിനു സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ അരുൾ തോമസ് ഡൽഹി, ടിനു ജോർജ് കൊട്ടാരക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
സുവിശേഷ യോഗം, ഉപവാസ പ്രാർത്ഥന, സഹോദരി സമ്മേളനം, സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രുഷയും എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
പാസ്റ്റർ ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി, സ്റ്റാൻലി ഷാജൻ (യു.കെ) എന്നിവർ ഡിസ്ട്രിക്ട് ക്വയറിനോടൊപ്പം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Post Views: 542