കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര സെന്റർ 23 – )മത് കൺവൻഷൻ നവംബർ 22 – 26 വരെ പുലമൺ ഐപിസി ബേർശേബാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ എ. ഓ. തോമസ്കുട്ടി (ഐപിസി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായായ എബി പീറ്റർ (കോട്ടയം), തോമസ് ഫിലിപ്പ് (വെണ്മണി), പി. സി. ചെറിയാൻ (റാന്നി), കെ. ജെ. തോമസ് (കുമളി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരളം സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് സുവിശേഷ റാലി, പൊതുയോഗങ്ങൾ, കുടുംബസമ്മേളനം, സോദരി സമാജം, സൺഡേ സ്കൂൾ, PYPA വാർഷികം, തിരുവത്താഴ ശുശ്രുഷ, സംയുക്ത ആരാധന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൊട്ടാരക്കര സെന്റർ മ്യൂസിക്ക് ബാന്റ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എ. ഓ. തോമസ്കുട്ടി (+91 99475 57090), പാസ്റ്റർ തോമസ് മാത്യു (+91 94469 06779), മാത്യു സാം (+91 97444 81134)