‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (143)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
എന്നിരുന്നാലും മനുഷ്യന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അവൻ ഒഴിവുള്ളവനല്ല ഇപ്പോഴുള്ള മാറ്റം പൗലോസിന് സംഭവിച്ചെങ്കിൽ തന്റെ ജനത്തിനും അത് സംഭവിച്ചു കൂടെ ? അവരും കർത്താവിനെ കണ്ട് മുട്ടുവാൻ അവൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ബംഗൽ പറയുന്നത് അവർ പൂർണ്ണമായി തള്ളപ്പെട്ടവരായിരുന്നുവെങ്കിൽ പൗലോസ് അവർക്ക് വേണ്ടി പ്രാർത്ഥിക്കയില്ലായിരുന്നു എന്നാണ്. പൗലോസ് ദൈവത്തിന്റെ പ്രശ്നം ദൈവത്തിന് വിടുമ്പോൾ തന്നെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ശത്രുവിനെ സ്നേഹിച്ചതിന് ഏഴ് മാതൃകകൾ :
1) ദൈവം – മത്തായി : 5:44, ലൂക്കോസ് :6:35, റോമർ :5:8
2) അബ്രഹാം – ഉല്പത്തി : 20:14-18
3) ദാവീദ് – 1 സമു :24:17, സങ്കീ : 35:12-14
4) ഏലിയാവ് – 2 രാജാ :6:22,23
5) യേശു – ലുക്കോ : 23:34
6) സ്തേഫാനോസ് – അപ്പൊ : 7:60
7) പൗലോസ് – റോമർ : 9:3, 10:1
10:2 പരിജ്ഞാന പ്രകാരമല്ലെങ്കിലും, പരിജ്ഞാനം (1:28, 3:20) ദൈവത്തെ സംബന്ധിച്ച് എരിവുള്ളവർ എന്ന് ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു. “തന്റെ മുൻകാലത്തെ നടത്തയെ സൂചിപ്പിച്ചുകൊണ്ട് പറയുന്നത് പോലെ തോന്നുന്നു. ‘എനിക്ക് ആ തീക്ഷണതയെ സംബന്ധിച്ച് അല്പം അറിയാം’. ‘അവർക്ക് ദൈവത്തെ കുറിച്ച് പരിജ്ഞാനം ഉണ്ടായിരുന്നത് കൊണ്ട് മറ്റ് ജാതികളെക്കാൾ ഇവർ പദവിയിൽ ഉയർന്നവരായിരുന്നു. (2:9-11) എന്നാൽ ചട്ടങ്ങളും അനുഷ്ടാനങ്ങളും വഴി ബാഹ്യമായി അവർ ദൈവത്തെ അന്വേഷിച്ചു എങ്കിലും അവനെ നഷ്ടപ്പെടുത്തി. അവർ ദൈവത്തിന് പകരം അക്ഷരത്തെയും രൂപത്തെയും കുറിച്ച് തീക്ഷണതയുള്ളവരായിരുന്നു.
തീക്ഷണത വഴി തെറ്റിയാൽ വലിയ അപകടം വരുത്തും. അഗ്രിപ്പയുടെ മുൻപിൽ പൗലോസ് ഏറ്റ് പറയുന്നത് നോക്കുക. നസറായനായ യേശുവിന്റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കണമെന്ന് ഞാനും വിചാരിച്ചു സത്യം (അപ്പൊ : 22:3, 26:9-11, ഗലാ :1:13,14). വീണ്ടും ജനിക്കാത്ത ഹൃദയത്തെ പൗലോസ് നഗ്നമാക്കി കാണിക്കുകയാണിവിടെ. ആ മഹത്തായ നാമത്തോട് ചെയ്തത് തീക്ഷണതയാണെങ്കിലും നീതികരിക്കത്തക്കതല്ല. ക്രിസ്തുവിന്റെ ഹിതത്തിന് വിധേയപ്പെടാത്തിടത്ത് പരിജ്ഞാനം ഉണ്ടാകുക എളുപ്പമല്ല (അപ്പൊ : 9:6,7) ‘ക്രിസ്തുവിനെ കൂടാതെ പരിജ്ഞാനത്തിനുള്ള അന്വേഷണം, ഉദാത്തമായ അവിശ്വാസത്തിന്റെ തെളിവാണ്.
‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (143)
- Sabhavarthakal
- October 28, 2023
- 10:21 pm
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.