‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 04

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 04

പാ. വി. പി. ഫിലിപ്പ്

“ധാർമ്മികവും ആത്മീകവുമായ പൂർണ്ണതയുടെ അവസ്ഥ” (a state of moral and spiritual perfection) എന്നൊരു നിർവചനം വിശുദ്ധിയെ കുറിച്ച് മാന്നിംഗ് (Manning) പറിഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്; “അസാധാരണ കാര്യങ്ങൾ ചെയ്യുന്നതല്ല വിശുദ്ധി, ചെയ്യുന്നതെല്ലാം ഹൃദയശുദ്ധിയിൽ ചെയ്യുന്നതാണ് വിശുദ്ധി” (Holiness does not consist in doing uncommon things, but in doing everything with purity of heart). ഈയൊരു ആശയം വിശുദ്ധിയുടെ വേദപുസ്തക മാനദണ്ഡത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അസാധാരണ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വിശുദ്ധനെന്ന് പ്രഖ്യാപിക്കുവാൻ ചിലർ പരിശ്രമിക്കാറുണ്ട്. എന്നാൽ ചെയ്യുന്നതെല്ലാം ഏത് ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നതാണ് പ്രസക്തം.

പ്രസംഗികളുടെ പ്രഭുവായ സ്പർജൻ വിശുദ്ധിയുടെ മർമ്മ പ്രധാനമായ പ്രാധാന്യത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ “തന്റെ ജീവനുള്ള മന്ദിരത്തെ ദൈവം പണിയുവാൻ ഉപയോഗിക്കുന്ന ആർക്കിടെക്ച്ചറൽ പ്ലാനാണ് വിശുദ്ധി. (Holiness is the architectural plan upon which God builds up its living temple). ഓരോ ദൈവപൈതലിന്റെയും ശരീരം ദൈവത്തിന്റെ മന്ദിരമാണ്. വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ? ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ”, 1 കോരി :3:16,17. ദൈവം തന്റെ സഭയെ പണിയുന്നത് വിശുദ്ധിയിലാണ്. ദൈവമക്കളുടെ ശരീരവും വിശുദ്ധമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

എമോൺസിന്റെ (Emmons) വാക്കുകളിൽ, “യഥാർത്ഥ വിശുദ്ധിക്ക്, സ്നേഹത്തിന്റെ ആന്തരികസത്ത ഉണ്ടായിരിക്കണം. വിനയം അതിന്റെ അലങ്കാരവസ്ത്രവും മറ്റുള്ളവരുടെ നന്മ അതിന്റെ കർത്തവ്യവും ദൈവത്തോടുള്ള ബഹുമാനം അതിന്റെ പൂർത്തീകരണവും ആയിരിക്കണം” (Real holiness has love for its essence, humility for its clothing, the good of others as its employment, and the honour of God as its end). വിശുദ്ധിക്ക് ഒരു ആത്മീയതലവും പ്രയോഗികതലവും ഉണ്ട്. അവ പൂർത്തീകരിക്കപ്പെടുമ്പോൾ മാത്രമേ വിശുദ്ധജീവിതം പൂർണ്ണമാക്കുകയുള്ളൂ.

വിശുദ്ധി : ആദ്യകാല ആശയം

‘വിശുദ്ധി’യുടെ ചരിത്രപരമായ കാഴ്ചപ്പാടുകളെ കുറിച്ച് പഠിക്കുമ്പോൾ ആ പഠനം കനാന്യരുടെയും ബാബിലോണ്യരുടെയും കാഴ്ചപ്പാടുകൾ വരെ ചെന്നെത്തുന്നു. “എബ്രായർ യഹോവയെ ആരാധിക്കുന്നതിന് മുൻപ് വിശുദ്ധിയെക്കുറിച്ച് കനാന്യർ, ബാബിലോന്യർ മുതലായ ഇതര ശേമ്യ ജാതികൾക്കുള്ള ആശയം തന്നെയാണ് അക്കാലത്ത് അവർക്കുണ്ടായിരുന്നത്. അക്കാലത്ത് അവർ പഴയനിയമത്തിൽ വിശുദ്ധിയെകുറിക്കുന്നതിന് പ്രയോഗിച്ചിരുന്ന പദങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ യഹോവാരാധനയെയും ദൈവത്തിന്റെ ഉത്തമ ലക്ഷണങ്ങളെയും അവൻ നൽകിയ ഉത്തമ കല്പനകളെയും അറിഞ്ഞപ്പോൾ അവർ ക്രമേണ വിശുദ്ധി എന്ന പദത്തെ ആത്മീകാർത്ഥത്തിൽ പ്രയോഗിച്ചു തുടങ്ങി. ഇപ്രകാരം അവർ ആദ്യം ‘വിശുദ്ധി’ എന്ന പദത്തിൽ ഉദ്ദേശിച്ചിരുന്ന അർത്ഥത്തെക്കാൾ ഒടുവിൽ ജീവിച്ചിരുന്ന ഭക്തന്മാർ ആ പദത്തിന്‌ ഉദ്ദേശിച്ച അർത്ഥം ഏറ്റവും മഹത്തരമാണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്” (ബൈബിൾ നിഘണ്ടു, തിരുവല്ല)     

വേദപുസ്തക കാഴ്ചപ്പാട്

വിശുദ്ധിയെ സംബന്ധിച്ച് വേദപസതകം എന്ത് പറയുന്നു എന്നതാണ് പ്രധാനം. ‘വിശുദ്ധി’ എന്ന പദവുമായി ബന്ധപ്പെട്ട് വളരെയേറെ പ്രയോഗങ്ങൾ വേദപുസ്തകത്തിലുണ്ട്. സ്ഥലങ്ങൾ, പ്രത്യേക വസ്തുക്കൾ, രാഷ്ട്രം, ഉടമ്പടി, എന്നിവയെല്ലാം സംബന്ധിച്ചുള്ള പ്രയോഗങ്ങൾ തിരുവെഴുത്തിൽ കാണാം. (Ex : holy ground, holy shabbath, holy nation, holy bread, holy city, holy covenant, holy word etc.) വിശുദ്ധ ജീവിതം നയിക്കുവാൻ വിശുദ്ധിയെ സംബന്ധിച്ച് വേദപുസ്തക കാഴ്ചപ്പാട് നാം നന്നായി മനസ്സിലാക്കണം.

ദൈവം പറയുന്നു : “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം” (ലേവ്യ : 11:44). പുതിയ നിയമ വിശുദ്ധന്മാർക്ക് കുറേകൂടി വ്യക്തവും ശക്തവുമായ പ്രബോധനം പത്രോസ് അപ്പോസ്തോലൻ നൽകുന്നു. “… നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.”, 1 പത്രോസ് :1:15,16. രണ്ട് വിഷയങ്ങളാണ് ഇവിടെ പ്രധാനം 1) ദൈവത്തിന്റെ പരിശുദ്ധി (The holiness of God). 2) ശുദ്ധീകരിക്കപ്പെട്ടവന്റെ നിയോഗം (The responsibility of the holy people). ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് മുൻപ് വിശുദ്ധിയെ സംബന്ധിച്ച് വേദപുസ്തക പദപ്രയോഗങ്ങളുടെ വിശാല അർത്ഥം കൂടി നാം അറിഞ്ഞിരിക്കണം. 

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

one × 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5715608
Total Visitors
error: Content is protected !!