“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല

  “പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല

75 വയസുള്ള തന്റെ പിതാവിനെ സുവിശേഷ വിരോധികൾ 2012 ൽ സുവിശേഷ പ്രതി വിതരണം ചെയ്തു എന്ന കാരണത്താൽ ക്രൂരമായി മർദിക്കുകയും, അതെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അടക്കുകയും ചെയ്തു. താൻ എഴുതിയ ലഖുലേഖ ആയതിനാൽ മകൻ സാം, സ്റ്റേഷനിൽ കടന്നു ചെല്ലുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ” ഈ വഴിയിൽ നിന്നെ തനിയെ വിട്ട്, ഞാൻ ഒരു നാളും പോകയില്ല”, എന്ന ചരണങ്ങളുള്ള “പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” എന്ന പ്രശസ്ത ഗാനത്തിന്റെ പിറവിയെക്കുറിച്ചു മകൻ പാ.സാം തര്യൻ മുഖത്തല (സാം ടി. മുഖത്തല), വിവരിക്കുമ്പോൾ, ആ തീവ്രാനുഭവം മുഖത്ത് നിഴലിച്ചു നിന്നു.
സഭാവാർത്തകളു മായി, പാ. സാം ടി. മുഖത്തല നടത്തിയ അഭിമുഖത്തിൽ നിന്നും…

മാതാപിതാക്കൾ : ശാരോൻ പ്രസ്ഥാനത്തിലെ സുവിശേഷകനായിരുന്ന പാ. മുഖത്തല പാപ്പച്ചൻ (തര്യൻ), ഏലിയാമ്മ, ദമ്പതികളുടെ 5 മക്കളിൽ, മൂന്നാമനായി ജനിച്ച സാമിന്, കുടുംബപരമായി സംഗീത പാരമ്പര്യം ഒന്നും പറയുവാനില്ലായിരുന്നു.
സംഗീതം : ബാല്യത്തിൽ, 1994 ൽ രചിച്ച, “ദൈവം നമ്മുടെ സങ്കേതമാണ്…”, എന്ന ആദ്യ ഗാനത്തിന് ശേഷം, എഴുപതോളം ഗാനങ്ങൾ എഴുതി . “നഷ്ടങ്ങളിലും പതറിടല്ലേ…”, ” ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്…”, “ഉന്നതൻ നീ അത്യുന്നതൻ നീ…”, “നമുക്കൊരു ദൈവമുണ്ട് സ്വർഗത്തിൽ…”, എന്നിവ, ക്രൈസ്തവ കൈരളി പാടിയാരാധിക്കുന്ന ഗാനങ്ങളിൽ ചിലതു മാത്രം. 2015 ൽ പുറത്തിറക്കിയ “എന്നേശു മതി” എന്ന സി ഡിയാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധികരിച്ചതു.
ശുശ്രുഷ : 2007 ൽ പൂര്ണസമയ സുവിശേഷകരണത്തിന് വേണ്ടി സമർപ്പിച്ച പാ. സാം, ഇന്ന് ഇന്ത്യയിൽ മാത്രമല്ല, മറ്റു ഭൂഖണ്ഡങ്ങളിലും സുവിശേഷ പ്രസംഗ വേദികളിൽ നിറ സാന്നിധ്യമാണ്. ഗാനരചയിതാവ്, എഴുത്തുകാരൻ, ക്രിസ്തീയ പത്രപ്രവർത്തനം, എന്നിവ തന്റെ പ്രവർത്തന മേഖലകളിൽ ചിലതു് മാത്രം.
മറക്കാനാവാത്ത സന്ദർഭങ്ങൾ : തന്റെ ശുസ്രൂഷ മദ്ധ്യത്തിൽ, രക്ഷയിലേക്കു കടന്നു വരുന്ന നിരവധി ആത്മാക്കളെ കണ്ടു സന്തോഷിക്കുന്ന പാ. സാം, മറക്കാനാവാത്ത സന്ദർഭം വിവരിച്ചപ്പോൾ വികാരാതിതനായി. വാഹനാപകടത്തിൽ പരുക്കേറ്റു കൊട്ടാരക്കര, KNS ആശുപത്രിയിൽ കഴിയുമ്പോൾ, ആ വേദനയിൽ നിന്നും രചിച്ച വരികളാണ് “കണ്ണുനീർ എന്ന് മാറുമോ, വേദനകൾ എന്ന് തീരുമോ…” എന്ന ഗാനം.
ക്രിയാത്മക വിമർശനം : 24 വർഷമായി പത്ര പ്രവർത്തന രംഗത്ത് താനുണ്ട്. ഇന്ന് വരെ വിമർശനത്തിൽ കൂടി വ്യക്തിഹത്യ നടത്തിയിട്ടില്ല. ദൈവജനത്തിന്റെ നന്മയ്ക്കു വേണ്ടിയും, അവർ അറിയേണ്ടതുമായ വസ്തുതകൾക്ക് വേണ്ടിയും, താൻ എന്നും നിലകൊള്ളും. ഒരുവനെ ഇല്ലാതാക്കുവാനല്ല, നേടുവാനുള്ള വിമർശനമാണ് തന്റെ ശൈലിയെന്ന്‌ പാ. സാം ഓർമിപ്പിക്കുന്നു.
ന്യൂ ജനെറേഷൻ സഭകൾ : ന്യൂ ജനെറേഷൻ സഭക്ളോട് വിരോധമില്ല, എന്നാൽ ഉപദേശത്തെ എതിർക്കുന്നു. പലരുടെയും വിരുദ്ധമായ പഠിപ്പിക്കലുകളെ എതിർക്കുന്നു. ഈ ദുരുപദേശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതലേ നിലവിലുണ്ട്. എന്നാൽ ശിഷ്യന്മാർ മുതൽ ഇതിനെ ഖണ്ഡിക്കുകയും, ജനത്തെ സത്യം പഠിപ്പിക്കുകയും, നേരായ പാതയിലേക്ക് നടത്തുകയും ചെയ്തു. ഇത് തന്നെയായിരിക്കണം നമ്മുടെ ദൗത്യം.
കുടുംബം : ഭാര്യ ലിസി സാം, മക്കൾ അറസ ടി. സാം, അഷേർ ടി. സാം.
പെന്തക്കോസ്തിലെ അടുത്ത തലമുറയോടുള്ള ഉപദേശം : യേശുവിനായി ജീവിക്കുക, കർത്താവുമായ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

2 × four =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Event Information:

  • Tue
    30
    Apr
    2024
    Thu
    02
    May
    2024

    PYPA Palakkad Zone Season - 3

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5711280
Total Visitors
error: Content is protected !!