കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു
തിരുവല്ല : റീമാ പബ്ലിഷേഴ്സ് വാർഷിക പുസ്തകമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കെ. എം. ചാക്കോ കോട്ടയ്ക്കലിന്റെ ‘ആ മനുഷ്യൻ നീ തന്നെ’ എന്ന ബൈബിൾ നോവലും, ‘യേശുക്രിസ്തുവിന്റെ ഓർമ്മകൾ’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്തു. നവം. 14 ന് റീമാ പബ്ലിഷേഴ്സ് ഡയറക്ടർ പാ. സി. പി. മോനായിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, തിരുവല്ല മാക്ഫാസ്റ്റ് പ്രിൻസിപ്പാൾ ഫാ. ഡോ. ചെറിയാൻ പി. കോട്ടയലിന് ഗ്രന്ഥങ്ങൾ നൽകി പ്രകാശനം ചെയ്തു.
മുൻ മുൻസിപ്പൽ അദ്ധ്യക്ഷ ഷീല വർഗീസ്, വൈസ് ചെയർപേഴ്സൺ റീന മാത്യു, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിജു ലങ്കാഗിരി, കൗൺസിലർ സാറാമ്മ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഐപിസി കൗൺസിൽ മെമ്പർ ജോജി ഐയ്പ്പ് മാത്യൂസ്, തോമസ് കോശി, തിരുവല്ല ചർച്ച് ഓഫ് ഗോഡ് സെന്റർ ശുശ്രുഷകൻ പാ. ലാലി ഫിലിപ്പ്, പാ. സാബു ജോസഫ്, സൈനു ഫിലിപ്പ്, നിബു ആമലൂർ, റീമാ ചീഫ് എഡിറ്റർ സാലി മോനായി, കെ. എം. മത്തായി കോട്ടയ്ക്കൽ, എബെൽ. വി. മാത്യു, പാ. സന്തോഷ് വി. എ. തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രന്ഥകർത്താവും ആത്മീയ സാംസ്കാരിക പ്രവർത്തകനുമായ കെ. എം. ചാക്കോയെ പ്രൊഫ. പി. ജെ. കുര്യൻ പൊന്നാട അണിയിച്ച് ആദരിച്ചു.
(വാർത്ത : ജോജി ഐയ്പ്പ് മാത്യൂസ്)