തിരുവല്ലാ : നാല് മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്നിക്കുന്ന അന്താരാഷ്ട്ര മൂവ്മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് സമ്മിറ്റ് നടക്കുന്നത്. ജൂൺ 19 ശനിയാഴ്ച വൈകിട്ട് O7 മണി മുതല്‍ 09മണി (IST) വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിഗിന് 4-14 മൂവ്മെന്റിന്റെ ദേശീയ തലത്തില്‍ നേതൃത്വം നല്കുന്ന ലീഡേഴ്സ് സെക്ഷനുകള്‍ക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഇടയില്‍ നടക്കുന്ന ക്രിസ്തീയ ശുശ്രൂഷകളില്‍ സഭയുടെ വിശാല ഐക്യത്തെ ലക്ഷ്യമാക്കി സമ്മേളിക്കുന്ന 4-14 വിന്‍ഡോ ഇൻഡ്യാ സമ്മിറ്റില്‍ കുട്ടികളുടെ ഇടയിലെ സുവിശേഷീകരണ സാദ്ധ്യതകളും നൂതന ആവിഷ്ക്കാര സാദ്ധതകളും ബാലസുവിശേഷീകരണം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ആധുനിക വിവര സാങ്കേതിക, ഇലക്ട്രോണിക് മികവുകള്‍ ബാല സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുവാന്‍ സഹായകരമാകുന്ന പഠനകളരികള്ക്ക് അതതു മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ നേതൃത്വം നല്‍കും. കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന വിവധ സഘടനാ പ്രതിനിധികള്‍, സഭാ നേതൃത്വങ്ങള്‍, സണ്ടേസ്കൂൾ പ്രവർത്തകർ, സണ്ടേസ്കൂൾ ടീച്ചേഴ്സ്, യുവജന സംഘടനാ പ്രവർത്തകർ, വൈദീക സ്ഥാപനങ്ങള്‍, മിഷന് ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിയുക. കൂടാതെ ബാല സുവിശേഷികരണം ചെയ്യുന്നവര്‍ക്കും, താത്പര്യമുള്ള മറ്റുള്ളവര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വെബ് സൈറ്റ് സന്തര്‍ശിക്കുക. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.
രജിസ്ട്രേഷൻ ലിങ്ക്www.4to14kerala.org
തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ‘4-14 വിന്‍ഡോ ഇൻഡ്യാ’ ഓൺലൈൻ സമ്മിറ്റ് ജൂൺ 19ന്
- Sabhavarthakal
- June 7, 2021
- 9:27 am
- No Comments
Advertisements
Related Posts
എഡിറ്റോറിയൽ
മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
Church Pages
അടിയന്തര പ്രാർത്ഥനയ്ക്ക്
കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.