തിരുവനന്തപുരം : ഇന്റർനാഷണൽ സീയോൻ അസംബ്ലി ഡയമണ്ട് ജൂബിലി ജനറൽ കൺവൻഷൻ ഡിസം. 9-11 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൺവൻഷനോടനുബന്ധിച്ച് ചാരിറ്റി ഡിപ്പാർട്മെന്റ് സമ്മേളനവും നടക്കും. ബ്രദർ സുരേഷ് ബാബു, പാസ്റ്റർ ടിനു ജോർജ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഗോഡ് വിത്ത് അസ് ക്രൂസേഡ് മ്യൂസിക്കൽ ടീമിനോടൊപ്പം ഇമ്മാനുവേൽ കെ. ബി., പെർസിസ് ജോൺ എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. INZA അദ്ധ്യക്ഷൻ സിംസൺ സുന്ദരരാജ് സുവനീർ പ്രകാശനം ചെയ്യും. ശുശ്രുഷക, മിഷൻ, ഇവാഞ്ചിലിസം, ഗോഡ് വിത്ത് അസ് ക്രൂസേഡ്, ലിറ്ററേച്ചർ & പബ്ലിക്കേഷൻ, സണ്ടേസ്കൂൾ, യൂത്ത് ഇൻ ക്രൈസ്റ്റ്, വിമൻസ് ഫെലോഷിപ്പ് സമ്മേളനങ്ങൾ ഈ ദിനങ്ങളിൽ നടക്കും.
ഡിസം. 11 നടക്കുന്ന സംയുക്ത ആരാധനയിൽ പാ. ജോൺസൺ ദാനിയേൽ ചെറുവയ്ക്കൽ മുഖ്യ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. എൻ. സതീഷ് കുമാർ (+91 95264 43478)