കുമ്പനാട് : PYPA കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് നടക്കും. പാ. അജു അലക്സിന്റെ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) അദ്ധ്യക്ഷതയിൽ രാവിലെ 8:30 യ്ക്ക് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി) താലന്ത് പരിശോധന ഉത്ഘാടനം നിർവഹിക്കും.
കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ ആകെ 45 മത്സരയിനങ്ങളിലായി സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും.
സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ. ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ് എം. പീറ്റർ, വെസ്ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്കൊപ്പം സംസ്ഥാന പി.വൈ.പി.എ താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ, താലന്ത് കൺവീനർ ഇൻ ചാർജ് സുവി. മനോജ് മാത്യു ജേക്കബ്, താലന്ത് കമ്മിറ്റി അംഗങ്ങളായ സുവി. മോൻസി പി. മാമ്മൻ, അജി ഡാനിയേൽ, ഫിന്നി ജോൺ അട്ടപ്പാടി, ഷിജു ആലത്തൂർ, ലിജോ സാമുവേൽ എന്നിവർ നേതൃത്വം നൽകും.