റിയാദ് : അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് റിയാദ് റീജിയൻ വൈസ് പ്രസിഡൻ്റും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ ബിജു ബേബി (കൊട്ടാരക്കര) ക്ക് റിയാദിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പ് യാത്രയയപ്പ് നല്കി. ഇരുപത്തിയൊന്നിലധികം വര്‍ഷത്തെ ശുശ്രൂഷയ്ക്ക് ശേഷം അയർലന്റിലേക്ക് പോകുന്ന പാസ്റ്റർ ബിജുവിന് റിയാദ് റീജിയനിലെ പാസ്റ്റർമാരും കുടുംബാംഗങ്ങളും നിരവധി ദൈവമക്കളും ഒത്തുചേര്‍ന്ന് നല്കിയ യാത്രയയപ്പ് യോഗത്തിന് പാസ്റ്റർ സി. ടി. വർഗ്ഗീസ് (അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് റിയാദ് റീജിയൺ പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റർ വി. ഐ. ഉമ്മച്ചൻ മൊമെൻ്റൊ നൽകി. പാസ്റ്റർ റെജി തലവടി (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി അറേബ്യ പ്രസിഡന്റ്), പാസ്റ്റർ റെജി ഓതറ (ഐപിസി റിയാദ് റീജയൺ പ്രസിഡന്റ്), പാസ്റ്റർ റെജി തുവയൂർ (ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയൻ ഓവർസിയർ), പാസ്റ്റർ റെജി കുമളി (ഐപിസി മിഡ് വെസ്റ്റ് പ്രസിഡൻ്റ്), ഇവാ. ജോർജ്ജ് ഫിലിപ്പ്, പാസ്റ്റർ സ്റ്റാൻലി പോൾ, ഷാജി വര്‍ഗീസ്, ഇവാ: ബിജു രാജു എന്നിവർ ആശംസകൾ അറിയിച്ചു.
ഭാര്യ : ലീന ബിജു; മക്കൾ : ലിയോണ ബിജു, ലിഡിയ ബിജു, അബിയാ ബിജു