‘ഇതാ, നോഹയുടെ കാലം’ – 53

‘ഇതാ, നോഹയുടെ കാലം’ – 53

പാ. ബി. മോനച്ചൻ, കായംകുളം

ദൈവമക്കളുടെ പ്രത്യാശയ്ക്കായി ഒരു വാക്യം ഉദ്ധരിക്കാം. ‘ദേശത്തു കേൾക്കുന്ന വർത്തമാനംകൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റെയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങൾ ഭയപ്പെടുകയും അരുതു. അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും’. യിരെ : 51:46. അപ്പോൾ ഈ വാർത്തകളെല്ലാം ദൈവീക സന്ദർശനം അടുത്ത് വരുന്നു എന്നതിന്റെ സൂചനയാണെന്ന് ഗ്രഹിക്കുക. സ്വർഗ്ഗത്തിലെ ദൈവം ഈ ഭൂമിയെയും അതിലെ നിവാസികളെയും കുറെ ഭോഷന്മാർക്കും ആഭാസന്മാർക്കും തട്ടിക്കളിക്കുവാൻ വേണ്ടി എന്നും വിട്ട് കൊടുക്കും എന്ന് കരുതരുത്.

ജനാധിപത്യത്തെ കുറിച്ച് പ്രവചിച്ച ബൈബിൾ തന്നെ അത് തമ്മിൽ ചേരാത്ത ഭരണമായിരിക്കും എന്ന് കൂടി രേഖപ്പെടുത്തിയതായി നാം കണ്ടു. എന്നാൽ ദൈവമക്കളുടെ ആശ്വാസം, “ഈ രാജാക്കന്മാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചു പോകാത്ത ഒരു രാജത്വം സ്ഥാപിക്കുമെന്നും ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനി : 2:44) എന്ന വേദഭാഗമാണ്.

യെഹെസ്കേൽ പ്രവചിച്ചു : ദൈവം രാജാക്കന്മാരുടെ മകുടം നീക്കി കിരീടം എടുത്ത് കളയും. കൂടാതെ അവൻ അതിന് ഉന്മൂലനാശം വരുത്തും. അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെ ഇരിക്കും. അവന് ഞാൻ അത് കൊടുക്കും. ഞാൻ മുൻപ് വിവരിച്ചത് പോലെ രാജ്യങ്ങൾ ഒരിക്കൽ രാജഭരണത്തിൻ കീഴിലായിരുന്നു. എന്നാൽ ഇന്ന് മിക്ക രാജ്യങ്ങളിൽ നിന്നും രാജഭരണം നിഷ്കാസനം ചെയ്യപ്പെട്ടു. രാജഭരണം തിരികെ കൊണ്ട് വരുവാൻ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ ദൈവവചനത്തിന്റെ ദൃഢതയിൽ വിശ്വസിച്ചു കൊണ്ട് ഞാൻ ഉറപ്പിച്ചു പറയട്ടെ, ഇനി ആരെല്ലാം നോക്കിയാലും രാജഭരണം തിരികെ വരികയില്ല. കാരണം അതിന് അവകാശമുള്ളവൻ ഉണ്ട്. അത് നസ്രായനായ യേശുവാണ്. അവൻ തിരികെ വരും. പിതാവാം ദൈവം അപ്പോൾ അതവന് കൊടുക്കും. ഇതിനെകുറിച്ച് പുതിയ നിയമം പറയുന്നത്, അവൻ എല്ലാ വാഴ്ചയ്ക്കും അധികാരങ്ങൾക്കും അവസാനം വരുത്തിയ ശേഷം രാജ്യം പിതാവാം ദൈവത്തെ ഏല്പിക്കും എന്നാണ്. അവൻ വരുവോളം അത് ഇല്ലാതെയിരിക്കും നിശ്ചയം.

ദാനിയേൽ പ്രവചനം 2 -)o അധ്യായം ലോകൈക സാമ്രാട്ടായിരുന്ന നെബുഖദ്‌നേസർ കണ്ട സ്വപ്നത്തിന് ദൈവഭൃത്യനായ ദാനിയേൽ നൽകിയ വ്യാഖ്യാനമാണ്. ബാബിലോൺ സാമ്രാജ്യാധിപനായ നെബുഖദ്‌നേസർ തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ സ്വപ്നം കണ്ട് വ്യാകുലപ്പെട്ടു. ശകുനവാദികളെയും, മന്ത്രവാദികളെയും, ക്ഷുദ്രക്കാരെയും, സ്വപ്നവ്യാഖ്യാനത്തിനായി സമീപിച്ചുവെങ്കിലും അവർ കൈയൊഴിഞ്ഞപ്പോൾ ഉത്‌കൃഷ്ടമാനസനും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യപ്രദർശനവും ഒക്കെയുള്ള ദൈവഭക്തനായ ദാനിയേൽ ദൈവാത്മനിറവിൽ നെബുഖദ്‌നേസറിന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നു. കാര്യത്തിന്റെ പൊരുൾ – നാല്‌ സാമ്രാജ്യങ്ങൾ ഇവിടെ ഉയിർത്തെഴുന്നേറ്റ് അസ്തമിച്ച് പോകും എന്നും നാലാം സാമ്രാജ്യത്തിന്റെ അവസാനം ഇരുമ്പും കളിമണ്ണും ചേർന്ന് ഭിന്നരാജ്യമായിരിക്കും എന്നും ഈ രാജ്യങ്ങളുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം എഴുന്നേറ്റ് നിത്യ രാജത്വം സ്ഥാപിക്കും എന്നും ഡാനിയേൽ വെളിപ്പെടുത്തി. 

ഈ വിധം ബാബിലോൺ, മേദ്യപാർസ്യ, ഗ്രീക്ക്, റോമാ, സാമ്രാജ്യങ്ങൾ ഭൂമിയിൽ ഉദയം ചെയ്ത് അസ്തമിച്ചു. അതിന്റെ പുറകെയുള്ള ഇരുമ്പും, കളിമണ്ണും പോലെ തമ്മിൽ ചേരാത്ത ഭിന്ന രാജ്യങ്ങളിൽ നാം ആയിരിക്കുന്നു. അതിന്റെ അർത്ഥം നിത്യരാജത്വം സ്ഥാപിക്കാൻ നമ്മുടെ കർത്താവ് വരാറായി എന്നത് തന്നെ. ഇവിടെ ആർക്കും സ്ഥിരതയുള്ള ഭരണം തരുവാൻ കഴിയുകയില്ല. ലോക ചരിത്രത്തിന്റെ ഉദയം മുതൽ അങ്ങനെയാണ്. നെബുഖദ്‌നേസർ ബേൽശസ്സറിനും, ബേൽശസ്സർ ദാര്യാവേശിനും, ദാര്യാവേശ് അലക്സാണ്ടറിനും, അലക്സാണ്ടർ റോമൻ കൈസർക്കും അവർ ഇന്ന് കാണുമ്പോലെ ജനപ്രതിനിധികളായി നേതാക്കൾക്കും അധികാരം ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. എന്നാൽ വഴിമാറേണ്ടാത്ത ഒരു രാജാവും ഒഴിഞ്ഞുകൊടുക്കേണ്ടാത്ത ഒരു സിംഹാസനം ഉണ്ട്. അത് യേശു എന്ന നിത്യരാജാവും അവന്റെ നിത്യ സിംഹാസനവും ആണ്. സ്ഥിരതയുള്ള ഒരു ഗവണ്മെന്റും ഭരണവും സ്വർഗ്ഗത്തിലെ ദൈവം തന്റെ പുത്രനായ ക്രിസ്തുവിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു.

അന്നത്തെ ഭരണത്തിന്റെ പ്രത്യേകത – അന്ന് ഭോഷനെ ഉത്തമനെന്നും ആഭാസനെ മഹാത്മാവെന്നും ആരും വിളിക്കുകയില്ല. ജാതി ജാതിക്ക് നേരെയും രാജ്യം രാജ്യത്തിന് നേരെയും വാൾ ഓങ്ങുകയില്ല. ഒരു രാജാവ് നീതിയോടെ വാഴും, പ്രഭുക്കന്മാർ ന്യായത്തോടെ കർതൃത്വം നടത്തും. അന്ന് മാത്രമേ ഭൂമിയിൽ സമാധാനം സംജാതമാകയുള്ളൂ. അന്ന് ചെന്നായും കുഞ്ഞാടും ഒന്നിച്ച് വാഴും, പുള്ളിപ്പുലിയും കടുവയും ഒന്നിച്ച് മേയും. ഉലയുന്ന സിംഹാസനങ്ങളും തകരുന്ന ഭരണകൂടങ്ങളും ലോകം ഭരിക്കുവാനുള്ള യോഗ്യത തങ്ങൾകില്ലായെന്ന് മനുഷ്യന്റെ കഴിവ് കേട് പരസ്യമാക്കുമ്പോൾ തന്നെ ഇളകാത്ത രാജ്യം സ്ഥാപിക്കുവാൻ, നീതിയോടെ ഭൂമിയെ വാഴാൻ നിത്യ രാജാവായവൻ ഇറങ്ങി വരാൻ കാലമായി എൻ സൂചനകൂടെയാണെന്ന് മറക്കാതിരിക്കുക.   

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

4 × four =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5735840
Total Visitors
error: Content is protected !!