തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ദക്ഷിണ മേഖല സണ്ടേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് 28 തിങ്കൾ രാവിലെ 10 മണി മുതൽ കൊണ്ണിയൂർ AG ചർച്ചിൽ വച്ച് ‘ദ വേർഡ് ഫെസ്റ്റ് – 2023’ എന്ന പേരിൽ വാക്യ മൽസരം നടക്കും. ‘സദൃശ്യവാക്യം’ പുസ്തകമാണ് പാഠഭാഗം. ബിഗിനർ, പ്രൈമറി ക്ലാസുകൾക്ക് വാക്യം പറച്ചിലാണ്. 30 മിനിറ്റ് സമയമുണ്ടാകും. ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ ക്ലാസുകൾക്ക് വാക്യം എഴുതാൻ 2 മണിക്കൂർ സമയം. ഒരു സെക്ഷനിൽ നിന്നും ഓരോ ഗ്രേഡിൽ 5 പേർക്ക് വീതം പങ്കെടുക്കാം. ഓരോ ഗ്രേഡിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : ടി. ബാബു ജോയ് (മേഖല സണ്ടേസ്കൂൾ കൺവീനർ) +91 94467 95067
Post Views: 640