‘സങ്കീർത്തന ധ്യാനം’ – 70

‘സങ്കീർത്തന ധ്യാനം’ – 70

പാ. കെ. സി. തോമസ്

‘ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ തലമുറ തലമുറയായി നിലനിൽക്കുന്നു’, സങ്കീ : 33:11

സങ്കീർത്തനക്കാരനായ ദാവീദ് തന്റെ അനുഭവത്തിൽ എഴുതിയ സങ്കീർത്തനമാണ് 33 -)o സങ്കീർത്തനം. ദൈവത്തിന്റെ ആലോചനയും ദൈവത്തിന്റെ ഹൃദയവിചാരങ്ങളും തന്റെ ഭക്തന്മാരോടുള്ള ബന്ധത്തിൽ എത്ര വലുതായിരിക്കുന്നുയെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരെ കുറിച്ചും ദൈവത്തിന് ചില ആലോചനകളും ദൈവത്തിന്റെ തിരുഹൃദയത്തിൽ ചില വിചാരങ്ങളും ഉണ്ട്. അത് ശാശ്വതമായിരിക്കുന്നു. അത് തലമുറ തലമുറയായി നിൽക്കുന്നു. അതിന് മാറ്റം വരുത്തുവാൻ ഒരു വ്യക്തിക്കും ശക്തിക്കും കഴിയുകയില്ല. യെശയ്യാവിന് അതിനെക്കുറിച്ചുള്ള വെളിപ്പാട് ദൈവം നൽകി. ദൈവം അരുളിച്ചെയ്തു, “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർ‍ന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർ‍ന്നിരിക്കുന്നു”. (യെശ : 55:8-9). ഓരോരുത്തരും ജനിക്കുന്നതിന് മുൻപ് തന്നെ ദൈവത്തിന് അവരെ കുറിച്ച് ചില ആലോചനകളും വിചാരങ്ങളും ഉണ്ട്. അതിന് മാറ്റം വരികയില്ല. ശാശ്വതമായി നിലനിൽക്കും. അതിന് ഒരു കാലത്തും മാറ്റം വരികയില്ല. അതെ സമയം പിശാചിനും ദൈവമക്കളെക്കുറിച്ച് ചില ആലോചനകളും വിചാരങ്ങളും ഉണ്ട്. അത് നിലനിൽക്കയില്ല. അത് നടക്കുകയും ഇല്ല.

ദൈവം ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കും വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കും, ദൈവപുത്രനായ ക്രിസ്തുവിനെതിരെ ജാതികൾ കലഹിച്ചതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിച്ചതും രണ്ടാം സങ്കീർത്തനത്തിൽ കാണുന്നു. അവരുടെ ആലോചനയും നിരൂപണങ്ങളും യഹോവയ്ക്കും അവന്റെ അഭിഷക്തനും വിരോധമായിട്ടുള്ളത് ആയിരുന്നു. യേശുക്രിസ്തുവിനെ കൊന്ന് ഇല്ലാതാക്കുകയെന്നതായിരുന്നു അവരുടെ ആലോചനയും നിരൂപണങ്ങളും. എന്നാൽ അധികനാൾ അത് നിലനിന്നില്ല. കാരണം യേശുവിനെക്കുറിച്ചുള്ള പിതാവിന്റെ ആലോചന ശാശ്വതമായും ഹൃദയവിചാരങ്ങൾ തലമുറ തലമുറയായി നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് യേഹ്ശുവിനെ അവർ ക്രൂശിച്ചു കൊന്നുയെങ്കിലും മരണപാശങ്ങളെ അഴിച്ച് യേശുവിനെ പിതാവായ ദൈവം മൂന്നാം ദിവസം ഉയർപ്പിച്ച് തന്റെ മഹിമയുടെ വലത്ത് ഭാഗത്ത് തേജസ്സും, ബഹുമാനവും, അധികാരവും നൽകി ഇരുത്തി. ഇനി വിശുദ്ധ പർവ്വതമായ സീയോനിൽ യേശുവിനെ രാജാധിരാജാവായി വാഴിച്ച് കൊണ്ട് ദൈവത്തിന്റെ ഹൃദയവിചാരങ്ങൾ നിറവേറ്റും. ഏലീയാവിനെ കുറിച്ച് ദൈവത്തിന് ചില ആലോചനകളും വിചാരങ്ങളും ഉണ്ടായിരുന്നു. അവരുടെ ആലോചന ഏലീയാവിനെ കൊല്ലുക എന്നതായിരുന്നു. എന്നാൽ ദൈവത്തിന്റെ ആലോചന ഉടലോടെ ഏലീയാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കുകയെന്നതായിരുന്നു. ഇസബേലിന്റെയോ, ആഹാബിന്റെയോ ആലോചനയോ വിചാരങ്ങളോ നിലനിന്നില്ല. കാരണം ദൈവം അരുളി ചെയ്തു ദൈവം ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു, വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. (സങ്കീ : 33:10) അഹീത്തോഫെൽ ദാവീദിന് എതിരായി അബ്ശാലോമിനോട് ചേർന്ന് നിന്ന് ആലോചന പറഞ്ഞു. എന്നാൽ നാം ഇങ്ങനെ വായിക്കുന്നു, “അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനർത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു”, (2 സമു :17:14). ദൈവത്തിന്റെ ജനത്തിനെതിരായുള്ള ആലോചനകളെയും നിരൂപണങ്ങളെയും വിചാരങ്ങളെയും ദൈവം വ്യർത്ഥമാക്കുകയും നിഷ്ഫലമാക്കുകയും ചെയ്ത് കൊണ്ട് ദൈവത്തിന്റെ ആലോചന ശാശ്വതമെന്നും ഹൃദയവിചാരങ്ങൾ നിലനിൽക്കുന്നതെന്നും വെളിപ്പെടുത്തും. അത് കൊണ്ട് ദൈവജനങ്ങൾക്കെതിരായി ഗൂഢാലോചനകൾ നടത്തുകയും പലവിധ നിരൂപണങ്ങൾ നിരൂപിക്കുകയും ചെയ്താലും അത് കണ്ടും കേട്ടും ഭയപ്പെടേണ്ട കാര്യമില്ല. അത് നടക്കുകയില്ല. അതിനെ ദൈവം വ്യർത്ഥമാക്കും. നിഷ്ഫലമാക്കും. നമ്മെകുറിച്ചുള്ള ദൈവത്തിന്റെ ആലോചനകളും നിരൂപണങ്ങളും നിറവേറ്റും വിശ്വസിക്കാം, ധൈര്യപ്പെടാം, നിലനിൽക്കാം.  

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

eight + 8 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5707244
Total Visitors
error: Content is protected !!