‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 03

പാ. വി. പി. ഫിലിപ്പ്

2

വിജയ ജീവിതം വിശുദ്ധിയിൽ

വിശുദ്ധി ഒരു പ്രസംഗ വിഷയമല്ല, അത് ജീവിതമാണ്. വിശുദ്ധിയെക്കുറിച്ച് നന്നായി എഴുതുവാനോ, പ്രസംഗിക്കുവാനോ സാധിച്ചെന്നിരിക്കും. അതിനേക്കാൾ പ്രസക്തമാണ് വിശുദ്ധനായി ജീവിക്കുകയെന്നത്. ഡി. എൽ. മൂഡി പറഞ്ഞത് പോലെ “വിശുദ്ധിയെ കുറിച്ച് സംസാരിക്കുന്നതിനേക്കാൾ വലിയ കാര്യം വിശുദ്ധനായി ജീവിക്കുകയെന്നതാണ്. പ്രകാശഗോപുരം ഒരിക്കലും മണിയടിച്ച് ശബ്ദം കേൾപ്പിക്കുന്നില്ല, അഗ്നി മറ്റുള്ളവരെ വിളിക്കുന്നില്ല – അവ ശോഭിക്ക മാത്രം ചെയ്യുന്നു”. അതെ വിശുദ്ധി ഒരു പ്രകാശഗോപുരം (lighthouse) ആണ്. വളരെ ദൂരം അതിന്റെ പ്രകാശം ചെന്നെത്തുന്നു. കാണുന്നവർക്കെല്ലാം അത് തിരിച്ചറിയാം. ദൈവമക്കളുടെ വിശുദ്ധജീവിതവും പ്രകാശഗോപുരം പോലെയാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ലോകത്തിന്റെ വെല്ലുവിളി

വിശുദ്ധിക്ക് വേണ്ടി നാം കൊടുക്കേണ്ട വില വലുതാണ്. കാരണം വിശുദ്ധ ജീവിതത്തിന് അനുയോജ്യമായ മണ്ണല്ല ലോകത്തിന്റേത്. ലോകത്തിന്റെ പ്രത്യേകതകൾ ഇവിടെ മൂന്ന് വസ്തുതകളിൽ വിശദീകരിക്കട്ടെ.

ഒന്ന്, ലോകം അഴിമതി നിറഞ്ഞതാണ് (It’s a corrupted world).

മനുഷ്യജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ അഴിമതി മനുഷ്യജീവിതത്തെ ബാധിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ മനുഷ്യനെ സൃഷ്‌ടിച്ച ദൈവം കാണുന്നത് അഴിമതിയുടെ ചിത്രമാണ്. “ദൈവം ഭൂമിയെ നോക്കി, അത് വഷളായി എന്ന് കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു” (ഉല്പ : 6:12). ഇംഗ്ളീഷിൽ ആ പ്രയോഗം കുറേക്കൂടെ ശ്രദ്ധേയമാണ്. “God saw how corrupted the earth had become, for all the people on earth had corrupted their ways” (NIV). ആ അഴിമതിയുടെ ചിത്രം ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. രാഷ്ട്രീയതലത്തിൽ അഴിമതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. “സത്യസന്ധതയില്ലായ്മയുടെ കാര്യത്തിൽ ആഗോളതലത്തിൽ ആറാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്  (ഇന്ത്യ ടുഡേ, ആഗ : 20, 1998). ഈ വഷളത്വം ആത്മീയതലത്തിൽ കൂടി വ്യാപിച്ചിരിക്കുകയാണ്. സഭാ തലം പല അനാത്മിക പ്രവണതകൾക്കും സാക്ഷ്യം വഹിക്കേണ്ടി വരുന്നു. ഇവിടെ വിശുദ്ധിയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.          

രണ്ട്, ലോകം അനുരഞ്ജനത്തിന്റേതാണ് (It’s a compromising world).

ലോകം അനുരഞ്ജനത്തിന് വേണ്ടി ആവശ്യപ്പെടുന്നു. ജയിക്കുവാൻ കഴിയാത്തത് കൊണ്ട് പാപവുമായി ഒത്ത് തീർപ്പിൽ പോകുവാൻ ലോകം ആവശ്യപ്പെടുന്നു. പരസ്പരം ഒത്ത് തീർപ്പിൽ പോകുവാനാണ് ലോകത്തിന്റെ ആവശ്യപ്പെടൽ. എന്നാൽ ദൈവമക്കൾ ലോകത്തെ ജയിക്കേണ്ടവരാണ്. പാപവുമായി അനുരഞ്ജനത്തിൽ പോകുവാൻ ദൈവം അനുവദിക്കുന്നില്ല.

മൂന്ന്, ലോകം നിറങ്ങളുടേതാണ് (It’s a colourful world).

ലോകം നിറത്തിന് പ്രാധാന്യം നൽകുന്നു. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളെ കാണിച്ച് മനുഷ്യരെ വശീകരിക്കുന്നു. ലോകത്തിന്റെ മാനദണ്ഡം ഗുണമല്ല, നിറമാണ്. വർണ്ണശബളമായ പ്രകടനങ്ങളിലൂടെ മനുഷ്യനെ വഴിതെറ്റിക്കുകയാണ് ലോകത്തിന്റെ ആപ്തവാക്യം. നിറത്തിന്റെ പിന്നാലെ വശീകരിക്കപ്പെട്ടു പോകുന്ന മനുഷ്യൻ അപകടകരമായ ഗർത്തത്തിൽ വന്നു വീഴുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് വിശുദ്ധജീവിതത്തെ കുറിച്ചുള്ള പഠനവും ദർശനവും അനിവാര്യമാകുന്നത്.

എന്താണ് വിശുദ്ധി ?

ലോകം വിശുദ്ധിയെ നിർവചിക്കുന്നത് പുറം കാഴ്ചയുടെ അടിസ്ഥാനത്തിലാണ്. എങ്ങനെയാണ് വസ്ത്രധാരണം (Style), എങ്ങനെയാണ് പ്രകടനം (Expression), എന്നതിന് ലോകം പ്രാധാന്യം നൽകുന്നു. വിശുദ്ധിയെക്കുറിച്ച് വളരെ പരിമിതമായ ആശയങ്ങളാണ് നമ്മുടെ മനസ്സിൽ ഉള്ളത്. എന്നാൽ വേദപുസ്തകവും വിശുദ്ധന്മാരും വിശുദ്ധിയെക്കുറിച്ച് വിശാലമായൊരു ആശയമാണ് നൽകുന്നത്.  

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

twelve − three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5715354
Total Visitors
error: Content is protected !!