പാലക്കാട് : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നവം. 29 – ഡിസം. 3 വരെ വടക്കഞ്ചേരി വള്ളിയോട് തേവർക്കാട് കൺവൻഷൻ സെന്ററിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ വർക്കി (ഹൂസ്റ്റൺ), ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ. ജെ. തോമസ്, വിത്സൺ ജോസെഫ്, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലെസ്സൺ, ജേക്കബ് ജോർജ് (UK), ജയരാജ് (കുവൈറ്റ്), വി. പി. ജോസ് (USA), എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
പൊതുയോഗങ്ങൾ, വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, PYPA സമ്മേളനങ്ങൾ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. പാ. ലോർഡ്സൺ ആന്റണി, പെർസിസ് ജോൺ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 95269 52121
Post Views: 543