ആലുവ : ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് രാവിലെ 9.30 മുതൽ അശോകപുരം ശാരോൻ ഫെലോഷിപ്പ് സഭാ ഹോളിൽ നടക്കും. പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഷീല ദാസ്, ബ്ലെസി ബിജു, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സഹോദരിമാർ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Post Views: 775