തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (നവം. 27) മുതൽ ഡിസം. 3 വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ‘ഉണർന്നെഴുന്നേൽക്കുക, ശക്തിപ്പെടുക’ (വെളി :3:2) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താ വിഷയം. വൈകിട്ട് 6 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാസ്റ്റർ ജോൺ തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ ഡോ. മാത്യു വർഗീസ്, പാസ്റ്റർ ജോൺ ജോൺസൺ, പാസ്റ്റർ സാം തോമസ്, പാസ്റ്റർ ദാനിയേൽ വില്യംസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സാം ടി. മുഖത്തല, പാസ്റ്റർ വർഗീസ് ജോഷുവ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് പൊതുയോഗങ്ങൾ, ശുശ്രുഷക സമ്മേളനം, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, ഓർഡിനേഷൻ, ബൈബിൾ പഠനം, സി. ഇ. എം., സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാനശുശ്രുഷ, ശാരോൻ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കും. ഡിസം. 3 ന് നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ മഹായോഗം സമാപിക്കും.
പാസ്റ്റർ എബ്രഹാം ജോസഫ് (നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ജോൺസൺ കെ. സാമുവേൽ, പാസ്റ്റർ ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ കെ. ജേക്കബ് ജോർജ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാസ്റ്റർ വി. ജെ. തോമസ് (മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി), രാജൻ ഈശോ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.