വിലങ്ങന്നൂർ : ഐ.പി.സി പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2024 ഫെബ്രൂവരി 7 മുതൽ 11 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർമാരായ കെ. ജെ. തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി. ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സജി കാനം, ഡോ ജേക്കബ് മാത്യു തൊടുപുഴ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ഇവാ. സാംസൺ ചെങ്ങന്നൂർ, സിസ്റ്റർ നിർമ്മല പീറ്റർ & ടീം സംഗീതശുശ്രൂഷ നിർവഹിക്കും. വുമൺസ് ഫെലോഷിപ്പ്, ഉപവാസ പ്രാർത്ഥന, സംയുക്ത ആരാധന, സണ്ടേസ്കൂൾ വാർഷികം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ. വർഗീസ് (പോലീസ് മത്തായി) ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
Post Views: 1,104