പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 15-18 വരെ പാണംകുഴി (പുതുമന) എം. ജി. എം. ഓഡിറ്റോറിയത്തിൽ സുവിശേഷമഹായോഗം നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺ തോമസ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്), കെ. ജെ. മാത്യു, തോമസ് ചാക്കോ, ബിജു ജോസഫ്, ചെറിയാൻ മാത്യു, ജോമോൻ ജോസഫ്, സജോ തോണികുഴിയിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാരോൻ സിംഗേഴ്സ്, പെരുമ്പാവൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 99610 67902, +91 94970 20180, +91 89217 58698
Post Views: 298