ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി
കുമ്പനാട് : ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു.